Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Quiz Competition

Ernakulam

റോ​ട്ട​റി ക്ല​ബ് ഫ്രീ​ഡം ക്വി​സ് മ​ത്സ​രം: നി​ർ​മ​ലയ്ക്ക് ഓവറോൾ കിരീടം

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റോ​ട്ട​റി ക​രാ​ട്ടെ ക്ല​ബ്ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ നാ​ലാ​മ​ത് എ​ഡി​ഷ​ൻ ഫ്രീ​ഡം ക്വി​സ് മ​ത്സ​ര​ത്തി​ൽ മ​ത്സ​ര​ത്തി​ൽ മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 70 പോ​യി​ന്‍റ് നേ​ടി ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല, തൃ​ക്കാ​രി​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്, പു​തു​പ്പാ​ടി ക​നേ​ഡി​യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ എ​ന്നി​വ​രാ​ണ് ആ​ദ്യ മൂ​ന്നു​സ്ഥാ​ന​ക്കാ​ർ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ്, ക​വ​ള​ങ്ങാ​ട് സെ​ന്‍റ് ജോ​ൺ​സ്, കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ൽ എ​ന്നി​വ​ർ ആ​ദ്യ​മൂ​ന്നു​സ്ഥാ​ന​ങ്ങ​ൾ നേ​ടി.

മ​ത്സ​രോ​ദ്ഘാ​ട​ന​വും വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണ​വും ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ൻ നി​ർ​വ​ഹി​ച്ചു. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജെ​ബി​ൻ എം. ​പു​തു​ക്ക​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. കെ.​എം കു​ര്യാ​ക്കോ​സ്, സോ​ണി ഇ​ട​ത്ത​ല, ജോ​യി പോ​ൾ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. മ​ത്സ​ര​ത്തി​ൽ 45 സ്കൂ​ൾ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

 

District News

ല​ഹ​രി​വി​രു​ദ്ധ ക്വി​സ് മ​ത്സ​രം

പേ​രാ​വൂ​ർ: ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രെ​യും വി​ദ്യാ​ർ​ഥി​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ​യും ഇ​രി​ട്ടി താ​ലൂ​ക്ക് മ​ദ്യ​നി​രോ​ധ​ന സ​മി​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.
വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​വി. സെ​ബാ​സ്റ്റ്യ​ൻ

അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ഹ​രി വി​രു​ദ്ധ ക്വി​സ് മ​ത്സ​ര​ത്തി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ക്കു​ക​യും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി ഇ​രി​ട്ടി താ​ലൂ​ക്ക് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ​ഫ് നി​ര​പ്പേ​ൽ, തോ​മ​സ് വ​ര​കു​കാ​ല​യി​ൽ, ചാ​ക്കോ ആ​ട്ട​റ​ക്ക​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി. അ​ധ്യാ​പ​ക​രാ​യ മ​ഞ്ജു ജോ​ർ​ജ്, ഡ​യ​സ് പി. ​ജോ​ൺ, ജി​ഷ പ്രേം, ​മ​റി​യ മ​ഞ്ജു തു​ട​ങ്ങി​യ​വ​ർ ക്വി​സ് മ​ത്സ​ര​ത്തി​ലും അ​നു​മോ​ദ​ന ച​ട​ങ്ങു​ക​ളി​ലും പ​ങ്കെ​ടു​ത്തു.

DCL (Deepika Children’s League)

വാ​യ​നവാ​ര ക്വി​സ് മ​ത്സ​രം

തൊ​ടു​പു​ഴ: ഡി​സി​എ​ൽ തൊ​ടു​പു​ഴ പ്ര​വി​ശ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​ന​വാ​ര ക്വി​സ് മ​ൽ​സ​രം ജൂ​ൺ 25 വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.45 മു​ത​ൽ മു​ട്ടം ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്‌​കൂ​ളി​ൽ ന​ട​ക്കും.

എ​ൽ.​പി. യു​പി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ തി​രി​ച്ചാ​യി​രി​ക്കും മ​ത്സ​രം. വ്യ​ക്തി​ഗ​ത മ​ത്സ​ര​മാ​യി​രി​ക്കും ന​ട​ക്കു​ക. തൊ​ടു​പു​ഴ പ്ര​വി​ശ്യ​യി​ലെ ഒ​രു സ്‌​കൂ​ളി​ൽ നി​ന്നും ഒ​രു വി​ഭാ​ഗ​ത്തി​ൽ രണ്ടു പേ​ർ​ക്കു പ​ങ്കെ​ടു​ക്കാം .

സി​ല​ബ​സ്: സാ​ഹി​ത്യം 50%, പൊ​തു​വി​ജ്ഞാ​നം & സ​മ​കാ​ലീ​നം 50% എ​ന്നി​ങ്ങ​നെ​യാ​ണ്. ഓ​രോ വി​ഭാ​ഗ​ത്തി​ലെ​യും 1, 2, 3 സ്‌​ഥാ​ന​ക്കാ​ർ​ക്ക് മെ​മ​ൻ​റ്റോ​ക​ൾ, ബ​ഹു​മ​തി പ​ത്ര​ങ്ങ​ൾ. 4, 5 സ്ഥാ​ന​ക്കാ​ർ​ക്ക് പ്ര​ത്യേ​ക ഉ​പ​ഹാ​ര​ങ്ങ​ൾ എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും.

പ​ങ്കെ​ടു​ക്കു​ന്ന​വ​ർ പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍റെ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം ജൂ​ൺ 21ന് ​മു​മ്പാ​യി പ്ര​വി​ശ്യാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ റോ​യ് ജെ. ​ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ 9497 279347 എ​ന്ന വാ​ട്സാ​പ്പ് ന​മ്പ​രി​ൽ പേ​ര് ര​ജി​സ്‌​റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

NRI

ക്വി​സ് മത്സര വിജയികളെ അനുമോദിച്ചു

മീ​റ​റ്റ്: മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ന​ട​ന്ന ര​ണ്ടാം മീ​റ​റ്റ് പ​ഞ്ചാം​ഗം ക്വി​സി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ എ​ലി​സ​ബ​ത്ത് ബി​ജു, ബെ​ൻ​സി വ​ർ​ഗീ​സ്, അ​ല​ൻ എ​സ്. തോ​മ​സ് എ​ന്നി​വ​രെ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ അ​ഭി​ന​ന്ദി​ച്ചു.

ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. ജോ​യ്സ​ൺ വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും അ​വ​രു​ടെ ഈ ​മി​ക​ച്ച നേ​ട്ടം ഇ​ട​വ​ക​യ്ക്കാ​കെ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു. ച​ട​ങ്ങി​ൽ ഇ​ട​വ​ക ട്ര​സ്റ്റി സാ​ബു എ​ബ്ര​ഹാം സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

NRI

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ശി​ക്ഷ​ണ​ക്ര​മ​ത്തെ​ക്കു​റി​ച്ചു​ള്ള ക്വി​സ് മ​ത്സ​രം; നൂ​റ് ചോ​ദ്യ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു

ബ​ർ​മിം​ഗ്ഹാം: ​ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ര​ണ്ടാം പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ത്തി​യ ആ​രാ​ധ​ന​ക്ര​മ, ദൈ​വ​ശാ​സ്ത്ര, ആ​ധ്യാ​ത്മി​ക​ത കു​ടും​ബ ക്വി​സ് മ​ത്സ​ര​ങ്ങ​ളു​ടെ ആ​വേ​ശ​ക​ര​മാ​യ പ​രി​സ​മാ​പ്‌​തി​ക്കു​ശേ​ഷം ഈ ​വ​ർ​ഷം ആ​ച​രി​ക്കു​ന്ന ശി​ക്ഷ​ണ​ക്ര​മ, വ​ർ​ഷ ക​ർ​മ്മ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ന​ട​ക്കു​ന്ന ശി​ക്ഷ​ണ​ക്ര​മ വ​ർ​ഷ കു​ടും​ബ ക്വി​സ് മ​ത്സ​രം (ഉ​ർ​ഹ 2026 )യു​ണി​റ്റ് ത​ല മ​ത്സ​ര​ങ്ങ​ൾ​ക്കാ​യു​ള്ള നൂ​റ് ചോ​ദ്യ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

രൂ​പ​ത​യു​ടെ വെ​ബ്‌​സൈ​റ്റി​ലും  സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ് ഫോ​മു​ക​ളി​ലും  ഔ​ദ്യോ​ഗി​ക ന്യൂ​സ് ബു​ള്ളെ​റ്റി​നാ​യ ദ​ന​ഹാ​യി​ലും ചോ​ദ്യ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ട​വ​ക/​മി​ഷ​ൻ /പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​ൻ ത​ല​ങ്ങ​ളി​ൽ ആ​യി​രി​ക്കും ആ​ദ്യ ഘ​ട്ട മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഇ​തി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ​ക്ക് തു​ട​ർ​ന്ന് ഓ​ൺ​ലൈ​ൻ ആ​യി ന​ട​ക്കു​ന്ന റീ​ജൺ ത​ല മ​ത്സ​ര​വും അ​തെ തു​ട​ർ​ന്ന് രൂ​പ​താ​ത​ല​ത്തി​ൽ ന​വം​ബ​ർ 28ന് ​ഫൈ​ന​ൽ മ​ത്സ​ര​വും ന​ട​ക്കു​ന്ന രീ​തി​യി​ലാണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് .

രൂ​പ​ത​യു​ടെ പ്ര​തി​വാ​ര ന്യൂ​സ് ബു​ള്ള​റ്റി​നാ​യ ദ​ന​ഹാ യി​ലും സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലും ഇ​പ്പോ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഇ​ട​വ​ക, റീ​ജൺ ത​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ചോ​ദ്യ​ങ്ങ​ൾ ത​യ്യാ​റാ​ക്കു​ക , ഇ​തു​വ​രെ പ്ര​സി​ദ്ധീ​ക​രി​ച്ച ചോ​ദ്യ​ങ്ങ​ൾ രൂ​പ​ത​യു​ടെ വെ​ബ്‌​സൈ​റ്റി​ലും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട് .

50 ആ​ഴ്ച​ക​ളി​ൽ ദ​ന​ഹാ​യി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന എ​ല്ലാ ശി​ക്ഷ​ണ​ക്ര​മ ചോ​ദ്യ​ങ്ങ​ളും (1001 ചോ​ദ്യ​ങ്ങ​ൾ) പ​രി​ശു​ദ്ധ​ൻ പ​രി​ശു​ദ്ധ​ർ​ക്ക് എ​ന്ന രൂ​പ​ത​യു​ടെ പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​രേ​ഖ​യി​ൽ നി​ന്നു​ള്ള ചോ​ദ്യ​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും രൂ​പ​താ​ത​ല മ​ത്സ​രം.

രൂ​പ​താ​ത​ല മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് 3000 പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​നം ല​ഭി​ക്കു​ന്ന ടീ​മി​ന് 2000 പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് 1000 പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും നാ​ലാം സ​മ്മാ​നം ല​ഭി​ക്കു​ന്ന ടീ​മി​ന് 250 പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും അ​ഞ്ചാം സ​മ്മാ​നം ല​ഭി​ക്കു​ന്ന ടീ​മി​ന് 150 പൗ​ണ്ടും ട്രോ​ഫി​യും ആ​റാം സ​മ്മാ​നം ല​ഭി​ക്കു​ന്ന ടീ​മി​ന് 100 പൗ​ണ്ടും ട്രോ​ഫി​യും ന​ൽ​കും.

കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ശി​ക്ഷ​ണ​ക്ര​മ വ​ർ​ഷ ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ നി​യ​മ​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ശി​ക്ഷ​ണ​ക്ര​മ വ​ർ​ഷ​ത്തി​ൽ വി​ശ്വാ​സി​ക​ൾ സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ ശി​ക്ഷ​ണ​ക്ര​മ​ത്തെ​ക്കു​റിച്ച് കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ പ​ഠി​ക്കു​വാ​നും ത​ല​മു​റ​ക​ളി​ലൂ​ടെ കൈ​മാ​റി​ക്കി​ട്ടി​യ വി​ശ്വാ​സം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് ശി​ക്ഷ​ണ​ക്ര​മ ത്തെ ​ക്കു​റി​ച്ചു​ള്ള എ​പ്പാ​ർ​ക്കി​യ​ൽ കു​ടും​ബ ക്വി​സ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ക്വി​സ് മ​ത്സ​ര​ത്തി​ൽ എ​ല്ലാ രൂ​പ​താ മ​ക്ക​ളു​ടെ​യും സ​ജീ​വ​മാ​യ പ​ങ്കാ​ളി​ത്ത​വും പ്രാ​ർ​ഥ​നാ സ​ഹാ​യ​വും അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പ​റ​ഞ്ഞു.

എ​ല്ലാ ഇ​ട​വ​ക - മി​ഷ​ൻ - പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​നു​ക​ളി​ലും ക്വി​സ് മ​ത്സ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്രെ​ട്ട​റി റോ​മി​ൽ​സ് മാ​ത്യു അ​റി​യി​ച്ചു. 

District News

​എ​ക്സ​ല​ൻ​ഷ്യാ സീ​സ​ൺ-4 മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ സ്മാ​ര​ക അ​തി​രൂ​പ​താ​ത​ല ക്വി​സ് മ​ത്സ​രം നാ​ളെ

ച​ങ്ങ​നാ​ശേ​രി: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് അ​തി​രൂ​പ​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന നാ​ലാ​മ​ത് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ സ്മാ​ര​ക എ​ക്സ​ല​ൻ​ഷ്യ ഹെ​റി​റ്റേ​ജ് ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ അ​തി​രൂ​പ​താ​ത​ല ഫൈ​ന​ൽ മ​ത്സ​രം നാ​ളെ രാ​വി​ലെ 8.30 മു​ത​ൽ വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മേ​ഖ​ലാ​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യെ ദീ​ർ​ഘ​കാ​ലം ന​യി​ച്ച മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് ഈ ​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി, സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യും ല​ഭി​ക്കും.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കാ​യി ക​രി​യ​ർ രം​ഗ​ത്തെ വി​ദ​ഗ്ധ​ർ ന​യി​ക്കു​ന്ന ക്ലാ​സു​ക​ളും സം​ശ​യ നി​വാ​ര​ണ സെ​ഷ​നും സം​ഘ​ടി​പ്പി​ക്കും. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. അ​തി​രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ജ​യിം​സ് മാ​ളേ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ.​ഡോ. സാ​വി​യോ മാ​നാ​ട്ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു ഡൊ​മി​നി​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

NRI

ഓ​ൾ യു​കെ ക്വി​സ് മ​ത്സ​രം: ഇ​പ്പോ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാം

ല​ണ്ട​ൻ: ക​ലാ​ഭ​വ​ൻ ല​ണ്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം 14ന് ​ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ Cardinal Heenan Catholic High Schoolൽ ​അ​ര​ങ്ങേ​റു​ന്ന "മ​ല​യാ​ളി ഗോ​ട്ട് ടാ​ല​ന്‍റ്' പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് Liverpool Malayali Cultural Association (LIMCA) ഓ​ൾ യു​കെ ക്വി​സ് മ​ത്സ​രം "LIMCA Quiz Whizz 2026' സം​ഘ​ടി​പ്പി​ക്കു​ന്നു.

പ്ര​വാ​സ​ജീ​വി​ത​ത്തി​ന്‍റെ നീ​ണ്ട രാ​വു​ക​ളി​ൽ സ്വ​ദേ​ശ​ത്തി​ന്‍റെ പ്ര​ഭാ​ത​സ്മൃ​തി​ക​ൾ പു​ന​ർ​ജ്ജീ​വി​പ്പി​ക്കാ​ൻ, ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ സാ​ന്നി​ധ്യ​മാ​യ ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ഒ​രു​ക്കു​ന്ന "മ​ല​യാ​ളി ഗോ​ട്ട് ടാ​ല​ന്‍റ്' പ്ര​തി​ഭ​ക​ൾ​ക്ക് വേ​ദി തു​റ​ക്കു​ന്ന ന​വോ​ഥാ​ന സം​രം​ഭ​മാ​ണ്. മ​ന​സു​ക​ളി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന ക​ലാ​സ്വ​ര​ങ്ങ​ളെ വേ​ദി​യു​ടെ വെ​ളി​ച്ച​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന അ​തു​ല്യാ​വ​സ​ര​മാ​ണ് ഈ ​പ​രി​പാ​ടി.

അ​തോ​ടൊ​പ്പം ബൗ​ദ്ധി​ക മി​ക​വ് തെ​ളി​യി​ക്കു​ന്ന ഓ​ൾ യു​കെ ക്വി​സ് മ​ത്സ​രം "Quiz Whizz 2026' - ലി​വ​ർ​പൂ​ൾ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ (LIMCA) അ​ഭി​മാ​ന​പൂ​ർ​ണ അ​വ​ത​ര​ണം - ചി​ന്ത​ക​ൾ​ക്ക് ചി​റ​ക്കു​ന​ൽ​കു​ന്ന അ​റി​വു​ത്സ​വ​മാ​യി ഒ​രു​ക്ക​പ്പെ​ടു​ന്നു. 2006ൽ ​തു​ട​ക്കം കു​റി​ച്ച ഈ ​അ​റി​വു​ത്സ​വം ലിം​ക​യു​ടെ പ്ര​വ​ർ​ത്ത​ന​യാ​ത്ര​യി​ലെ മ​റ്റൊ​രു സു​വ​ർ​ണ നേ​ട്ട​മാ​യി മാ​റു​ന്നു.

ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ: മ​ത്സ​രം ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. ഓ​പ്പ​ൺ വി​ഭാ​ഗം (പ്രാ​യ​പ​രി​ധി​യി​ല്ല), 11 - 17 വ​യ​സ് വി​ഭാ​ഗം. ഓ​രോ ടീ​മി​ലും ര​ണ്ട് അം​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം.

ഇ​രു വി​ഭാ​ഗ​ങ്ങ​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി പ്രാ​ഥ​മി​ക റൗ​ണ്ട് ന​ട​ത്ത​പ്പെ​ടും. അ​തി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന നാ​ല് ഫൈ​ന​ലി​സ്റ്റ് ടീ​മു​ക​ൾ വേ​ദി​യി​ൽ ഫൈ​ന​ൽ റൗ​ണ്ടി​ൽ മ​ത്സ​രി​ക്കും.

മ​റ്റ് ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ഫൈ​ന​ൽ റൗ​ണ്ടി​ലെ അ​വ​സാ​ന ഘ​ട്ടം Just A Minute (JAM) രീ​തി​യി​ലാ​യി​രി​ക്കും. മു​ൻ​കൂ​ട്ടി ന​ൽ​കി​യ വി​ഷ​യ​ത്തെ കു​റി​ച്ച് ഒ​രു മി​നി​റ്റി​നു​ള്ളി​ൽ ടീം ​അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കേ​ണ്ട​താ​ണ്.

ഓ​രോ വി​ഭാ​ഗ​ത്തി​ലും മു​ൻ​നി​ര മൂ​ന്ന് ഫൈ​ന​ലി​സ്റ്റ് ടീ​മു​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​താ​യി​രി​ക്കും.

വി​ഷ​യ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ര​ജി​സ്ട്രേ​ഷ​ൻ ഫോ​മും താ​ഴെ ന​ൽ​കി​യി​രി​ക്കു​ന്ന ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്: https://forms.gle/mEuL8N9MCJwMEUpw5

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 07967 018955, 07944687008.

District News

ക്വിസ് മത്സരം: സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു

പാ​ലാ: രാ​ജ്യ​ത്തി​ന്‍റെ 77-ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജോ​സ് കെ. ​മാ​ണി എം​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഗാ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

കു​ട്ടി​ക​ളി​ല്‍ രാ​ഷ്ട്ര​ത്തോ​ടും ഭ​ര​ണ​ഘ​ട​ന​യോ​ടു​മു​ള്ള സ്‌​നേ​ഹ​വും ബ​ഹു​മാ​ന​വും സൃ​ഷ്ടി​ക്കു​ക, രാ​ഷ്ട്ര​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ അ​റി​യാ​നും പ​ഠി​ക്കാ​നും കു​ട്ടി​ക​ള്‍​ക്ക് പ്ര​ചോ​ദ​നം ന​ല്‍​കു​ക, പൗ​ര​ബോ​ധ​മു​ള്ള പു​തി​യ ത​ല​മു​റ​യെ വാ​ര്‍​ത്തെ​ടു​ക്കു​ക എന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് മെ​ഗാ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​യ എ​ല്ലാ​വ​ര്‍​ക്കും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കി. വി​ജ​യി​ക​ളി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നാ​ലു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 10,000 രൂ​പ​യു​ടെ സ്‌​കോ​ള​ര്‍​ഷി​പ്പും ന​ല്‍​കി. പ്ര​വി​ത്താ​നം പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജോ​സ് കെ. ​മാ​ണി എം​പി നി​ര്‍​വ​ഹി​ച്ചു. ഡോ. ​സാ​ബു ഡി ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഹ​ണി ജി. ​അ​ല​ക്‌​സാ​ണ്ട​ര്‍, എ​ഇ​ഒ കെ.​ബി. സ​ജി​മോ​ന്‍, സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് അം​ഗ​ങ്ങ​ളാ​യ സ​ജി​ത അ​നി​ല്‍, ജേ​ക്ക​ബ് ജോ​സ​ഫ്, ഷി​നു ആ​ന​ത്താ​ര​യ്ക്ക​ല്‍, സി​സ്റ്റ​ര്‍ റെ​ജീ​ന, സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ജി​നു ജെ. ​വ​ല്ല​നാ​ട്ട്, അ​ലീ​ന അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​ര​സ്‌​കാ​ര വി​ത​ര​ണ​ത്തി​നു ശേ​ഷം ജോ​സ് കെ. ​മാ​ണി കു​ട്ടി​ക​ളു​മാ​യി സം​വാ​ദം ന​ട​ത്തി.

District News

കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ല്‍ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

കോ​ട്ട​യം: ലോ​ക സ്‌​ട്രോ​ക്ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ലും കാ​രി​ത്താ​സ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കേ​ര​ള ഒ​ന്നാം സ്ഥാ​നം നേ​ടി.

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ്, കോ​ട്ട​യം എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി എ​ന്നി​വ​ര്‍ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി. ഒ​ന്നാം സ്ഥാ​ന​ക്കാ​ര്‍ക്കു 10,000 രൂ​പ​യും സ​ര്‍ട്ടി​ഫി​ക്ക​റ്റും ല​ഭി​ച്ചു. കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ റ​വ. ഡോ. ​ബി​നു കു​ന്ന​ത്ത് വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.


സ്‌​ട്രോ​ക്ക് പ​രി​ച​ര​ണം, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ തി​രി​ച്ച​റി​യ​ല്‍, പ്ര​തി​രോ​ധ മാ​ര്‍ഗ​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ല്‍കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തി​യ പ​രി​പാ​ടി ക്വി​സ് മ​ത്സ​ര​ത്തി​നു മെ​ന്‍റ​ര്‍ സി​ദ്ധാ​ര്‍ഥ് ആ​ര്‍. വൈ​ലോ​പ്പി​ള്ളി നേ​തൃ​ത്വം ന​ല്‍കി. കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ല്‍ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഓ​ഫ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ഫാ. ​ജി​നു കാ​വി​ല്‍, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സ്റ്റീ​ഫ​ന്‍ തേ​വ​ര​പ്പ​റ​മ്പി​ല്‍, കാ​രി​ത്താ​സ് ന​ഴ്‌​സിം​ഗ് കോ​ള​ജ് വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ പ്ര​ഫ. സി​സ്റ്റ​ര്‍ ലി​സി ജോ​ണ്‍, കാ​രി​ത്താ​സ് ന്യൂ​റോ സ​യ​ന്‍സ് ക​ണ്‍സ​ള്‍ട്ട​ന്‍റുമാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.


കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ലി​ലെ ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ 70 കോ​ള​ജു​ക​ളി​ല്‍ നി​ന്നു​ള്ള 150 വി​ദ്യാ​ര്‍ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.

NRI

കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ ക്വി​സ് മ​ത്സ​രം: എ.​പി. ച​ന്ദ്ര​ൻ ഒ​ന്നാ​മ​ത്

റി​യാ​ദ്: കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ പ​ത്താ​മ​ത് സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം ന​ട​ത്തി. കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക​വേ​ദി പ​ന്ത്ര​ണ്ടാം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്.

കേ​ന്ദ്ര സാം​സ്‌​കാ​രി​ക സ​മി​തി അം​ഗം വി​ന​യ​ൻ മ​ത്സ​രം നി​യ​ന്ത്രി​ച്ചു. ഓ​രോ ചോ​ദ്യ​ത്തി​നും ഉ​ത്ത​രം ന​ൽ​കാ​ൻ ആ​റ് സെ​ക്ക​ൻ​ഡ് സ​മ​യ​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഷ​ബി അ​ബ്ദു​ൾ സ​ലാം കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു.

50 ചോ​ദ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ അ​ൽ​ഖ​ർ​ജ് സൂ​ഖ് യൂ​ണി​റ്റ് അം​ഗം എ.​പി. ച​ന്ദ്ര​ൻ ഒ​ന്നാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​നാ​യി. സി​ത്തീ​ൻ യൂ​ണി​റ്റി​ലെ പി.​വി. സ​നീ​ഷ്, കെ. ​വി​നീ​ഷ്, ഹോ​ത​യൂ​ണി​റ്റി​ലെ എം.​പി. സി​ദ്ദീ​ഖ്, സി​റ്റി യൂ​ണി​റ്റി​ലെ അ​ബ്ദു​ൾ ക​ലാം എ​ന്ന​വ​ർ ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു.

രാ​മ​കൃ​ഷ്ണ​ൻ, ജ​യ​ൻ പെ​രു​നാ​ട്, മ​ണി​ക​ണ്ഠ​കു​മാ​ർ, മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക് എ​ന്നി​വ​ർ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി ലി​പി​ൻ പ​ശു​പ​തി, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വി​വി​ധ യൂ​ണി​റ്റി​ലെ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

22ന് ​ന​ട​ക്കു​ന്ന ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Latest News

Corehub Up